Sunday, 22 December 2024
മലയാളം വാരിക
കഥ: സൂരി
വിവരശേഖരണമെന്ന വേഷമണിഞ്ഞ് ഡേറ്റ സയന്‍സ് വിദഗ്ധൻ ശ്രിംഗോരനെന്ന തൊഴിലാളി നേതാവിനെ സമീപിച്ചു.
പേര്?
ശ്രിംഗോരൻ.
വിദ്യാഭ്യാസ യോഗ്യത?
നാലാംക്ളാസ് പാസ്.
തൊഴില്‍?
തെങ്ങ്കയറ്റവും, ഇറക്കവും.
ചെത്ത്തൊഴിലാളി?
ചെത്തിനടക്കാറുണ്ട്.
വീണ്ടും ചോദ്യം:
തൊഴില്‍?
നേരത്തേപറഞ്ഞില്ലെ പുള്ളേ... അത് തന്നെ.
ഓ.കെ. വയസ്സ്?
അറുപതിനും എഴുപതിനും മദ്ധ്യേ.
കൃത്യമായി പറയൂ, ശ്രിംഗപുരം.
ശ്രിംഗപുരം ഒരുസ്ഥലനാമമാകുന്നു.
സോറി. വയസ്സ്?
യതിമദ്ധ്യം തരംഗിണി എന്ന് കേട്ടിട്ടില്ലെ?
ഇല്ല.
എന്നാല്‍ ഇപ്പോള്‍ കേട്ടല്ലൊ, അതുമതി.
ഏറ്റവും അടുത്ത സുഹൃത്തിന്റെ പേര്?
എന്താ ഉദ്ദേശം കുട്ടാ?
ഒരു പ്രധാന റഫറിയെ പിടികൂടാനാണ്.
പ്രൊഫസര്‍ കെ. എൻ. ബി.
കെ. എന്‍. ബിയോ? അതാരാ?
ടോയൻബിയുടെ കുഞ്ഞളിയന്‍...
മഹാനായ ചരിത്രകാരന്റെ പേരുപോലുമറിയാത്ത നീയൊക്കെ എന്തിനാടാ ഡേറ്റ സയന്‍സ് എക്സ്പര്‍ട്ടായി സ്വയം ചമഞ്ഞു നടക്കുന്നെ?
വിദഗ്ധൻ പൊളിച്ചവായില്‍ അരിയിട്ടു ശ്രിംഗോരൻ.