Sunday, 22 December 2024
മലയാളം വാരിക
© google images
സന്തോഷ്
ചരിത്രത്തില്‍ രേഖപ്പെടുത്തിയ ലോകത്തിലെ ആദ്യത്തെ എഴുത്തുകാരി എനെദ്യാന എന്ന വനിതയാണ്. ആരാണ് ഈ വനിത?
ഏകദേശം അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് മെസൊപ്പൊട്ടാമിയയിലെ (ഇന്നത്തെ ഇറാഖ്) സുമേര്‍ വംശജര്‍ തിങ്ങിപാര്‍ത്തിരുന്ന ഉര്‍ എന്ന നഗരത്തില്‍ ജീവിച്ചിരുന്ന ഒരു രാജകുമാരിയാണ് എനെദ്യാന. അന്നത്തെ ഉര്‍ നഗരം അക്കേഡിയ എന്ന പ്രവിശ്യയുടെ തലസ്ഥാനമായിരുന്നു. അക്കേഡിയ ഭരിച്ചിരുന്ന സാരഗണ്‍ രാജാവിന്‍റെ പുത്രിയായിരുന്നു എനെദ്യാന. സാരഗണ്‍ രാജാവ് സുമേറിയക്കാരനായുരുന്നു.
അക്കേഡിയക്കാര്‍ വിശ്വസിച്ചിരുന്നത് ചന്ദ്രദേവനിലായിരുന്നു. അതുകൊണ്ടുതന്നെ സാരഗണ്‍ രാജാവ് തന്‍റെ പുത്രിയായ എനെദ്യാനയെ ചന്ദ്രദേവന്‍റെ ‘മഹാപുരോഹിത’യായി അവരോധിക്കുകയും ചെയ്തു. അതിനൊരു കാരണവും ഉണ്ട്. സുമേറിയക്കാരാകട്ടെ പല പല ദൈവങ്ങളിലും വിശ്വസിച്ചുപോന്നവരായിരുന്നു. അക്കേഡിയക്കാരുടെ ഏക ദൈവമായ ചന്ദ്രദേവനില്‍ അവര്‍ക്ക് അത്രക്ക് വിശ്വാസവും ഉണ്ടായിരുന്നില്ല. തന്‍റെ മകളെ ചന്ദ്രദേവന്‍റെ മഹാപുരോഹിതയാക്കുന്നതിലൂടെ സുമേറിയന്‍ സാമ്രാജ്യം ഏകോപിപ്പിച്ചു ഭരിക്കാനാകുമെന്ന് സുമേറിയന്‍ വംശജനായ സാരഗണ്‍ രാജാവ് വിശ്വസിച്ചു.
എനെദ്യാന വളരെ മിടുക്കിയും സംസ്ക്കാരസമ്പന്നയുമായിരുന്നു. എനെദ്യാന എഴുതിയതെന്നു കരുതപ്പെടുന്ന അമ്പതോളം സ്ത്രോത്രങ്ങള്‍ ചരിത്രരേഖകളിലുണ്ട്. അതില്‍ മൂന്നു ഗീതങ്ങള്‍ തന്‍റെ കുലദൈവമായ ചന്ദ്രനെക്കുറിച്ചുള്ളതാണ്. ബാക്കിയുള്ളവയില്‍ പലതും അഛന്‍റെ കുലദൈവങ്ങളെ കൂടി പ്രകീര്‍ത്തിച്ചുകൊണ്ടുള്ളതാണത്രെ.
തന്‍റെ സ്വന്തം പ്രവിശ്യയായ അക്കേഡിയയുടെ മഹത്വവും ശക്തിയും വിവരിക്കുന്ന കവിതകളും പാട്ടുകളുമൊക്കെ തന്മയത്വത്തോടെ എനെദ്യാന പുരാതന ലേഖന സമ്പ്രദാമായ ക്യൂണിഫോം രീതിയില്‍ എഴുതിയിട്ടുണ്ട്. കൂടാതെ അക്കേഡിയക്കാരനായ ഒരു പുരോഹിതനാല്‍ താന്‍ പീഡിപ്പിക്കപ്പെട്ട സംഭവവും എനെദ്യാന രചിച്ചിട്ടുണ്ട്.
അക്കേദിയന്‍ സാമ്രാജ്യം ക്രിസ്തുവിനു മുന്‍പ് 2137ല്‍ തന്നെ അധപതിച്ചിട്ടും എനെദ്യാന രചിച്ച കൃതികള്‍ ഇന്നും ചരിത്രത്തില്‍ ജീവിക്കുന്നു.