Sunday, 22 December 2024

മലയാളം വാരിക

മുഖവുര

ന്ദബുദ്ധികള്‍ക്കുള്ളതല്ല ഈ പ്രസിദ്ധീകരണം. തികഞ്ഞ ബുദ്ധിജീവികളെന്നു ഭാവിക്കുന്നവര്‍ക്കും ഈ വാരികകൊണ്ട് പ്രയോജനം കാണുമെന്നു തോന്നുന്നില്ല. ഇത് മറ്റൊരു "മ" വാരികയുമല്ല. മലയാളം സൌകര്യപൂര്‍വ്വം മറന്നുപോകാതിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയുള്ളതാണ് ചേതന.

മലയാളിയായി ജനിച്ചതില്‍ അഭിമാനം കൊള്ളുന്നവര്‍ക്ക് ഈ ഡിജിറ്റല്‍ യുഗത്തില്‍ വായിക്കാനും രസിക്കാനും വേണ്ടിയുള്ളതാണ് ചേതന എന്ന ഈ ഡിജിറ്റല്‍ പ്രസിദ്ധീകരണം. എഴുതാനും വായിക്കാനും തീഷ്ണമായ ആഗ്രഹമുള്ള സന്മനസ്സുകളെ സസന്തോഷം ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. കൂടാതെ നിങ്ങളുടെ രചനകളും പ്രതീക്ഷിക്കുന്നു.